വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ഇന്ത്യൻ കപ്പലുകൾക്കു നേർക്ക് ഡ്രോൺ ആക്രമണം നടത്തിയത് ഇറാനെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ ആരോപണം പുറത്തുവന്നത്.
ഇന്ത്യക്കാരായ ജീവനക്കാരുള്ള മൂന്നു കപ്പലുകൾക്കു നേർക്കാണ് മൂന്നു ദിവസം യുഎസ് സേനയുടെ ആക്രമണമുണ്ടായത്. ഇതിൽ ബുധനാഴ്ചയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. തുടര്ന്ന് യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.